Monday, November 25, 2024
Health

ആയുസ്സ് കുറക്കുന്ന ആറ് കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തി പ്രശസ്ത സൗദി കൺസൾട്ടൻ്റ്

ജിദ്ദ: ആയുസ്സ് കുറയ്ക്കാനിടയാക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട 6 കാര്യങ്ങളെക്കുറിച്ച് കൺസൾട്ടന്റും കാർഡിയോളജി, ആർട്ടീരിയൽ കത്തീറ്ററൈസേഷൻ പ്രൊഫസറുമായ ഡോ. ഖാലിദ് അൽ നിംർ വെളിപ്പെടുത്തി.

”ദൈവഹിതത്താൽ ആയുസ്സ് വർദ്ധിക്കുകയും കുറയുകയും ചെയ്യുന്നു, അതേ സമയം ആയുസ്സ് കുറയ്ക്കുന്നതിലേക്ക് നയിക്കുന്ന ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളുണ്ട്.” ഡോ: ഖാലിദ് പറയുന്നു.

1. പുക വലി, 2. ഉറക്കമില്ലായ്മ, 3. പ്രമേഹം – ഉയർന്ന രക്തസമ്മർദ്ദം – ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവ ചികിത്സിക്കാതിരിക്കൽ .

4. വ്യായാമം ചെയ്യാതിരിക്കുക, 5. നിരന്തരമായ മാനസികവും സാമൂഹികവുമായ സമ്മർദ്ദങ്ങൾ, 6. മോശം നാവ് എന്നിവയാണ് ആയുസ്സിനെ കുറക്കാൻ കാരണമാകുന്ന ആറ് കാര്യങ്ങളായി ഡോ: ഖാലിദ് എണ്ണിപ്പറഞ്ഞത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്