Saturday, November 23, 2024
Jeddah

വർത്തമാന കാലഘട്ടത്തിൽ മുസ്‌ലിംലീഗിൻറെ പ്രസക്തി ഏറെ വർദ്ധിച്ചു; അരിമ്പ്ര അബൂബക്കർ.

ജിദ്ദ: വർത്തമാന കാലഘട്ടത്തിൽ മുസ്‌ലിംലീഗിൻറെ പ്രസക്തി ഏറെ വർദ്ധിച്ചതായി അരിമ്പ്ര അബൂബക്കർ പ്രസ്താവിച്ചു. ലത്തീഫ് കളരാന്തിരിയുടെ അദ്ധ്യക്ഷതയിൽ റീഫ് തിഹാമ റെസ്റ്റോറന്റിൽ വെച്ച് സുലൈമാനിയ ഏരിയ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ നേതാക്കൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം കൂട്ടായ്മകളിലൂടെ വലിയ ജനകീയ പ്രസ്ഥാനമായി മാറിയ മുസ്ലിംലീഗിന് കേരളത്തിലും ഇന്ത്യയിലും, ഇന്ത്യക്ക് പുറത്തും വിവിധ സംഭവങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സമാശ്വാസത്തിൻറെ കൈത്താങ്ങായി, മാനസികമായ പിന്തുണ നൽകാനും, ആത്‌മവിശ്വാസം പകർന്നു നൽകാനും സാധിച്ചിട്ടുണ്ടെന്ന്, ഇ അഹമ്മദ് സാഹിബിൻറെ 2004 സെപ്റ്റംബറിലെ ഫലസ്തീൻ സന്ദർശനവും, കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയും, വിവിധ സംസ്ഥാനങ്ങളിലെ ആൾക്കൂട്ട കൊലപാതകങ്ങളിലെ ഇരകൾക്കുള്ള ലീഗിൻറെ നിയമ, സാമ്പത്തിക സഹായങ്ങളും ഉദാഹരിച്ചു കൊണ്ട് മുസ്ലിം ലീഗിൻറെ കാലിക പ്രസക്തി പ്രവർത്തകരെ അദ്ദേഹം ബോധ്യപ്പെടുത്തി.

സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്കും, സുലൈമാനിയ ഏരിയ പ്രസിഡണ്ടും പുതിയ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ ജലാൽ സാഹിബ് തേഞ്ഞിപ്പാലത്തിനും കമ്മിറ്റിയുടെ ഉപഹാരങ്ങൾ നൽകി.

വിപി മുസ്തഫാ സാഹിബ് സെൻട്രൽ കമ്മിറ്റിയുടെ സംഘടനാ പദ്ധതികൾ വിശദീകരിച്ചു സംസാരിച്ചു, സികെ റസാഖ് മാസ്റ്റർ കെഎംസിസി നടത്തി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ വിശദീകരണവും അപേക്ഷാഫോറം വിതരണോദ്‌ഘാടനവും നിർവ്വഹിച്ചു. ജലാൽ സാഹിബ് മറുപടി പ്രസംഗം നടത്തിയ ചടങ്ങിൽ പ്രവർത്തകർക്കുള്ള സമ്പാദ്യ പദ്ധതിയുടെ തുടക്കം കുറിക്കലും നടന്നു.

സയ്യിദ് ഷിബിലി, ഹക്കീം, ഷമീം വള്ളിക്കുന്ന്, അൻവർ ചെമ്പൻ, ഹംസ സാഹിബ്, ജംഷിദ് പരപ്പൻ പൊയിൽ, ലത്തീഫ് കുറ്റിക്കാട്ടൂർ, ഗഫൂർ, സലിം മണ്ണാർക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. അബ്ദുൽ വഹാബ് എൻപി സ്വാഗതവും അഫ്സൽ നാറാത്ത് നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa