Saturday, September 21, 2024
HealthTop Stories

നൂഡിൽസും ചിപ്സും കഴിച്ചാൽ കാൻസർ ഉണ്ടാകുമോ ? മറുപടിയുമായി ഡോ: ഫഹദ് അൽ ഖുദൈരി

നൂഡിൽസും ചിപ്സും പ്രിസർവേറ്റീവുകൾ നിറഞ്ഞ മധുരപലഹാരങ്ങളും കഴിച്ചാൽ കുട്ടികളിൽ രക്താർബുദം ഉണ്ടാകുമെന്ന പ്രചാരണത്തിനു മറുപടി നൽകി പ്രമുഖ സൗദി കാർസിനോജൻസ് ഗവേഷകൻ ഡോ:ഫഹദ് അൽ ഖുദൈരി.

ചിപ്‌സ്, നൂഡിൽസ്, പ്രിസർവേറ്റീവുകൾ അടങ്ങിയ മധുര പദാർഥങ്ങൾ എന്നിവ കഴിക്കുന്നത് കാരണം കുട്ടികളിൽ രക്താർബുദം അപകടകരമായ രീതിയിൽ വർദ്ധിക്കുന്നുവെന്ന തരത്തിൽ ആയിരുന്നു സോഷ്യൽ മീഡീയയിൽ പ്രചാരണം.

എന്നാൽ ഈ പ്രചാരണത്തെക്കുറിച്ച് ”ഈ പ്രസ്താവന ശരിയല്ല.. അജ്ഞാതരായ ആളുകളിൽ നിന്നുള്ള അതിശയോക്തി മാത്രമാണിത്” എന്നാണ് ഡോ: ഫഹദ് പ്രസ്താവിച്ചത്.

അതേ സമയം ബ്രെയിൻ കാൻസറിനെ ചെറുക്കുന്നതിനുള്ള സ്പെഷ്യൽ കാൻസർ വാക്സിനെക്കുറിച്ചുള്ള ഗവേഷണത്തെക്കുറിച്ചുള്ള സന്തോഷ വാർത്തയും പ്രസ്തുത വാക്സിൻ സമീപ വർഷങ്ങളിൽ പ്രാവർത്തികമാകുമെന്നും ഡോ: ഫഹദ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്