ഗാസയിലെ പാർലമെന്റ് മന്ദിരം ഇസ്രായേൽ ബോംബിട്ട് തകർത്തു; വീഡിയോ കാണാം
ഗാസ സിറ്റിയിലെ പലസ്തീൻ ലെജിസ്ലേറ്റീവ് കൗൺസിൽ കെട്ടിടത്തിന് നേരെ ബുധനാഴ്ച ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തി.
ഹമാസ് പാർലമെന്റ് മന്ദിരം തകർത്തതായി ഇസ്രായേൽ ന്യൂസ് ചാനൽ തന്നെ വീഡിയോ സഹിതം റിപ്പോർട്ട് ചെയ്തു.
വലിയ സ്‌ഫോടനം ഉണ്ടാകുകയും കെട്ടിടം പൂർണമായും നിലത്തുവീഴുകയും ചെയ്യുന്ന വീഡിയോ ഇസ്രായേൽ സൈന്യം തന്നെയാണു റെക്കോർഡ് ചെയ്ത് പ്രസിദ്ധീകരിച്ചത്.
അതേ സമയം അന്തരിച്ച ഫലസ്തീൻ പ്രസിഡന്റ് യാസർ അറാഫത്തിന്റെ വെസ്റ്റ് ബാങ്കിലെ സ്മാരകവും ഇസ്രായേൽ സൈന്യം ബുൾഡോസർ ഉപയോഗിച്ച് തകർത്തു.
ഗാസയിലെ പാർലമെൻ്റ് മന്ദിരം ഇസ്രായേൽ സൈന്യം സ്ഫോടനത്തിലൂടെ തകർക്കുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa