ദിവസവും 30 മിനുട്ട് നടക്കുന്നത് കൊണ്ടുള്ള നാല് ഗുണങ്ങൾ വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് ദിവസവും 30 മിനുട്ട് നടക്കുന്നത് കൊണ്ട് ലഭിക്കുന്ന നാല് നേട്ടങ്ങൾ വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം.
നടത്തം ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം തുടങ്ങി പല വിട്ടുമാറാത്ത രോഗങ്ങളും തടയുന്നതിന് സഹായിക്കുന്നു.
നടത്തം ശാരീരികക്ഷമതയും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
നടത്തം രോഗ നിയന്ത്രണം ഉറപ്പാക്കുകയും സങ്കീർണതകൾ കുറയ്ക്കുകയും ചെയ്യുന്നു.
നടത്തം മാനസികാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും സമ്മർദ്ദവും പിരിമുറുക്കവും കുറയ്ക്കുകയും ചെയ്യുന്നു.
ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും 30 മിനുട്ട് കുറയാതെ നടക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും രോഗം ബാധിക്കുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.
നടത്തം ചിന്തിക്കാൻ സഹായിക്കുന്നുവെന്നും അതിനാൽ നടക്കുമ്പോൾ തന്നെ ചില ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കാമെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർക്കുന്നു.
അതേ സമയം ഹവാർഡ് സർവകലാശാലയിൽ നടന്ന ഒരു പഠനത്തിൽ ദിവസവും ഒരു മണിക്കൂർ നടക്കുന്നത് അമിത വണ്ണത്തിനുള്ള സാധ്യത 50% കുറയ്ക്കും എന്ന് തെളിഞ്ഞിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa