അൽ ഷിഫ ഹോസ്പിറ്റലിൽ നിന്ന് 31 ചോരക്കുഞ്ഞുങ്ങളെ മാറ്റിയതായി ഫലസ്തീൻ റെഡ് ക്രസൻ്റ്
ലോകാരോഗ്യ സംഘടനയുടെയും യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ദി കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സിന്റെയും ആംബുലൻസ് ജീവനക്കാർക്ക് ഗാ*സയിലെ അൽ-ഷിഫ ഹോസ്പിറ്റലിൽ നിന്ന് 31 ചോരക്കുഞ്ഞുങ്ങളെ ഒഴിപ്പിക്കാൻ കഴിഞ്ഞതായി പാലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു.
“കുട്ടികളെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ തെക്കോട്ട് കൊണ്ടുപോയി, അവിടെ നിന്ന് അവരെ റഫയിലെ എമിറേറ്റ്സ് ആശുപത്രിയിലേക്ക് മാറ്റിയതായി” അസോസിയേഷൻ വ്യക്തമാക്കി.
“കുട്ടികളെ ഈജിപ്തിലേക്ക് മാറ്റുമെന്ന്” ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അഷ്റഫ് അൽ-ഖുദ്ര സ്ഥിരീകരിച്ചു.
അൽ ഷിഫ ഹോസ്പിറ്റലിലെ കുട്ടികളുടെ എണ്ണം 37 ആയിരുന്നു. അവരിൽ 6 പേർ ഇസ്രായേൽ വൈദ്യുതി വിച്ഛേദിച്ചതിനെത്തുടർന്ന് നേരിട്ട കഠിനമായ അവസ്ഥകളുടെ ഫലമായി മരിക്കുകയായിർന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa