ഇന്ത്യക്കാരായ തൊഴിലാളികൾ തനിക്ക് അവരുടെ ഭാഷ അറിയാമെന്നറിയാതെ ചൂഷണം ചെയ്യാൻ ശ്രമിച്ചതായി സൗദി പൗരൻ; വീഡിയോ
കാർ നന്നാക്കാൻ ഇന്ത്യക്കാരുടെ വർക് ഷോപ്പിലെത്തിയപ്പോഴുണ്ടായ മോശം അനുഭവം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് സൗദി പൗരൻ.
കാർ വർക് ഷോപ്പ് ജീവനക്കാരായ ഇന്ത്യൻ തൊഴിലാളികൾ പരസ്പരം സംസാരിച്ച് സൗദി പൗരനിൽ നിന്ന് ഉയർന്ന റിപയർ ചാർജ്ജ് വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അവർ തമ്മിലുള്ള സംസാരം ഹിന്ദി അറിയാവുന്ന സൗദി പൗരൻ മൂകനായി കേട്ട് നിന്നു.
പിന്നീട് അവരോട് കാറിൻ്റെ തകരാറിനെക്കുറിച്ച് സംസാരിച്ചപ്പോൾ കംബ്യൂട്ടർ ഉപയോഗിച്ച് കാർ ചെക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് ഉയർന്ന റിപ്പയറിംഗ് ചാർജ്ജ് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ നേരത്തെ അവർ തമ്മിൽ പരസ്പരം സംസാരിച്ച് റിപയറിംഗ് ചാർജ്ജ് വർധിപ്പിക്കാൻ തീരുമാനമെടുത്ത കാര്യം ഹിന്ദിയറിയാവുന്നത് കൊണ്ട് മനസ്സിലായ സൗദി പൗരൻ ശക്തമായ രീതിയിൽ പ്രതികരിക്കുകയായിരുന്നു. വർക് ഷോപ്പിൽ വെച്ച് സൗദി പൗരനുണ്ടായ അനുഭവം കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa