മക്ക പ്രവിശ്യയിൽ നാളെ മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
വ്യാഴാഴ്ച മക്ക മേഖലയിൽ മഴക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.
മക്ക, ജിദ്ദ , ജമൂം, ബഹ്‌റ, റാബിഗ് , ഖുലൈസ്, അൽ-ലൈത്ത് , ഖുൻഫുദ എന്നീ പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ട്.
അതേ സമയം ജസാൻ, അസിർ, അൽ-ബാഹ, മക്ക അൽ മുകറമ, റിയാദ് എന്നീ പ്രദേശങ്ങളിൽ ബുധനാഴ്ച പൊടിയും ആലിപ്പഴ വർഷവും സജീവമായ കാറ്റും ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. കാലാവസ്ഥാ വ്യതിയാനം അൽ-ഖസിം, ഹായിൽ, മദീന അൽ-മുനവ്വറ, തബൂക്ക്, അൽ-ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിലേക്ക് വ്യാപിക്കും.
മേൽ പ്രദേശങ്ങളിലെ പല സ്ഥലങ്ങളിലും മൂടൽ മഞ്ഞിനുള്ള സാധ്യതയും നില നിൽക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa