വൃക്കയിൽ കല്ല് വരാതിരിക്കാൻ നാല് ടിപ്പുകൾ
ജനിതക ഘടകങ്ങളുമായും ഭക്ഷണ ശീലങ്ങളുമായും ബന്ധപ്പെട്ട വ്യാപകമായ പ്രശ്നമാണ് വൃക്കയിലെ കല്ലുകൾ എന്ന് കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ.സഅദ് അശുഹൈബ് പറഞ്ഞു.
വൃക്കയിലെ കല്ലുകൾ ഒഴിവാക്കാൻ നാലു മാർഗങ്ങൾ ഉണ്ടെന്ന് ഡോ: സഅദ് അശുഹൈബ് വ്യക്തമാക്കുന്നു. അവ താഴെ കൊടുക്കുന്നു.
1.ഉപ്പ് കുറയ്ക്കുക, 2.(മാംസം, മാങ്ങ, സ്ട്രോബെറി, തക്കാളി, ചീര, ചോക്കലേറ്റ്) പോലുള്ളവ അമിതമായി കഴിക്കരുത്.3. ചില അണ്ടിപ്പരിപ്പ്, പ്രത്യേകിച്ച് കശുവണ്ടി ഒഴിവാക്കുക, 4.ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കുക.എന്നിവയാണു നലു നിർദ്ദേശങ്ങൾ.
അതേ സമയം കല്ലുകൾ വർധിപ്പിക്കുന്നതുമായി സംസം വെള്ളത്തിന് ഒരു ബന്ധവുമില്ലെന്നും എന്നാൽ സംസമിൽ നല്ല അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ടെന്നും ഇത് കല്ല് തടയാൻ സഹായിക്കുമെന്നും ഡോ: ഷുഹൈബ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa