Sunday, April 6, 2025
HealthTop Stories

സൗദികൾക്കിടയിലെ പൊണ്ണത്തടി 23 ശതമാനം കടന്നു

2023 ലെ നാഷണൽ ഹെൽത്ത് സർവേ പ്രകാരം സൗദികൾക്കിടയിലെ പൊണ്ണത്തടി 23.7 ശതമാനത്തിലെത്തി.

സൗദി പുരുഷൻമാരിൽ പൊണ്ണത്തടി നിരക്ക് 23.9 ശതമാനവും സ്ത്രീകളിൽ ഇത് 23.5 ശതമാനവും ആണെന്ന് സർവേ കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.

സർവേ അനുസരിച്ച്, 15 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരിൽ പൊണ്ണത്തടിയുടെ വ്യാപനം ഏകദേശം 24 ശതമാനത്തിലെത്തി. 15 വയസ്സിന് താഴെയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം, അവരിൽ പൊണ്ണത്തടി 7.3 ശതമാനവും സാധാരണ ഭാരത്തിന് താഴെയുള്ളവർ 41 ശതമാനവുമാണ്.

ഒരു ദിവസം ഒന്നോ അതിലധികമോ തവണ പച്ചക്കറികളും പഴങ്ങളും കഴിക്കുന്ന മുതിർന്നവരുടെ ശതമാനം യഥാക്രമം 37 ശതമാനവും 25 ശതമാനവും ആണെന്ന് കണ്ടെത്തി. 

മുതിർന്നവരിലെ പുകവലിക്കാരുടെ ശതമാനം 17.5 ശതമാനവും പുകവലിക്കാത്തവരുടെ എണ്ണം 82.5 ശതമാനവും ആണെന്ന് സർവേ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്