Saturday, September 21, 2024
Saudi ArabiaTop Stories

ഫലസ്തീനികൾക്കുള്ള സൗദിയുടെ 19 ആമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെത്തി

ഗാ*സ മുനമ്പിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കിംഗ് സൽമാൻ റിലീഫ് സെന്ററിന് കീഴിലുള്ള 19-ാമത് ദുരിതാശ്വാസ വിമാനം ഈജിപ്തിലെ അൽ-അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.

39 ടൺ ഭാരമുള്ള ഭക്ഷണം, പാർപ്പിടം, മെഡിക്കൽ സാമഗ്രികൾ എന്നിവയുൾപ്പെടെ വിവിധ ദുരിതാശ്വാസ സഹായങ്ങൾ വിമാനം വഹിച്ചു.

കിംഗ് സൽമാൻ റിലീഫ് സെൻ്ററിൻ്റെ കീഴിലുള്ള സാഹിം കാംബയിൻ വഴി നടത്തുന്ന ജനകീയ ഫണ്ട് ശേഖരണത്തിൻ്റെ ഭാഗമായാണ് ഈ സഹായങ്ങൾ .

സൗദി ഭരണ നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരം നടക്കുന്ന ജനകീയ ഫണ്ട് ശേഖരണത്തിലേക്ക് ഇത് വരെയായി 53.14 കോടി സൗദി റിയാൽ ലഭിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്