ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് വിസയില്ലാതെ പ്രവേശനം സാധ്യമാകുന്നു
ക്വലാലംപൂർ: മലേഷ്യ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഡിസംബർ 1 മുതൽ വിസയില്ലാതെ പ്രവേശനം സാധ്യമാക്കുമെന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിനെ ഉദ്ധരിച്ച് ബ്ളൂംബെർഗ് റിപ്പോർട്ട് ചെയ്തു.
വിസയില്ലാതെ മലേഷ്യയിൽ പ്രവേശിക്കുന്ന ഇന്ത്യക്കാർക്ക് 30 ദിവസം വരെ മലേഷ്യയിൽ താമസിക്കാൻ സാധിക്കും.
അതേ സമയം ഇന്ത്യക്കാർ സെക്ര്യൂരിറ്റി സ്ക്രീനിംഗിനു വിധേയരാകേണ്ടി വരുമെന്നുൻ അൻവർ ഇബ്രാഹീം തൻ്റെ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ പൗരന്മാർക്കൊപ്പം ചൈനീസ് പൗരന്മാർക്കും ഡിസംബർ 1 മുതൽ വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള വിനോദ സഞ്ചാരികളുടെയും നിക്ഷേപകരുടെയും പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത വർഷം വിസ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികൾ അൻവർ ഇബ്രാഹീം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa