വിമാനത്തിൽ വെച്ച് ഹൃദയാഘാതം; ഉംറ നിർവ്വഹിച്ച് മടങ്ങുകയായിരുന്ന മലയാളി യുവതി മരിച്ചു
മസ്‌ക്കറ്റ്: ഉംറ നിർവ്വഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.
വടകര അഴീക്കൽ കുന്നുമ്മൽ ഷർമ്മിന (39) യാണ് മരിച്ചത്. വിമാനത്തിൽ വെച്ച് ഇവർക്ക് ദേഹാസ്വസ്ഥ്യമുണ്ടായതിനെത്തുടർന്ന് വിമാനം മസ്കറ്റിൽ അടിയന്തിരമായി ലാൻ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ പത്ത് വയസ്സുകാരനായ മകൻ കൂടെയുണ്ടായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ഇന്ന് നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa