കുഞ്ഞിനെ തിരികെ കിട്ടിയ ആശ്വാസത്തിൽ കേരളം; എല്ലാവർക്കും നന്ദി പറഞ്ഞ് മാതാവ്
കൊല്ലം: കൊല്ലത്തുനിന്ന് കാണാതായ ആറു വയസ്സുകാരിയെ സുരക്ഷിതമായി കണ്ടെത്തിയ ആശ്വാസത്തിലാണ് മലയാളികൾ.
മണിക്കൂറുകൾ മലയാളി സമൂഹത്തെ മുൾ മുനയിൽ നിർത്തിയ സംഭവത്തിനൊടുവിൽ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് ഇന്ന് അബിഗേലിനെ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ടാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ വച്ച് കാറിൽ എത്തിയ സംഘം കുഞ്ഞിനെ തട്ടികൊണ്ട് പോയത്.
ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയായിരുന്നു അബിഗേലിനെ കൊണ്ടുപോയത്.
സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയശേഷം രണ്ട് പേരും ട്യൂഷന് പോകും വഴിയായിരുന്നു സംഭവം. സംഭവസമയം മുതൽ കുട്ടിക്കായി പൊലീസും നാട്ടുകാരും അന്വേഷണം ആരംഭിച്ചിരുന്നു.
തന്റെ മകളെ കണ്ടെത്താൻ തുടക്കം മുതൽ അന്വേഷണത്തിലും മറ്റും കൂടെ നിന്ന എല്ലാവർക്കും കുഞ്ഞിന്റെ മാതാവ് നന്ദി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa