സൗദിയിൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യാതെ ഹാജർ രേഖപ്പെടുത്തുന്ന തൊഴിലാളിക്കുള്ള ശിക്ഷ വെളിപ്പെടുത്തി അഭിഭാഷകൻ
റിയാദ്: സൗദി നിയമ പ്രകാരം ജോലി ചെയ്യാതെ ഒരു സ്ഥാപനത്തിൽ ഹാജരായതായും ജോലി സമയം കഴിഞ്ഞ് മടങ്ങിയതായും വ്യാജ രേഖ ചമക്കുന്നവർക്കുള്ള ശിക്ഷ വെളിപ്പെടുത്തി പ്രമുഖ അഭിഭാഷകൻ അബ്ദുൽ മാലിക് അൽ ഹബീബ്.
ഒരു തൊഴിലാളി ജോലിക്ക് ഹാജരാകാതെ ജോലി ചെയ്തതായി വ്യാജ രേഖ ചമച്ചാൽ അയാൾ ക്രിമിനൽ കുറ്റമാണ് ചെയ്യുന്നത്.
ജോലി ചെയ്യാതെ ജോലിക്ക് ഹാജരാകുന്നതിന്റെയും ജോലി കഴിഞ്ഞ് പോയതിന്റെയും രേഖയുണ്ടാക്കൽ വ്യാജരേഖ ചമച്ച കുറ്റത്തിലാണു പെടുത്തുക. 30,000 റിയാൽ പിഴയും 3 മാസത്തെ തടവും ആണ് ഇത്തരക്കാർക്ക് ശിക്ഷ ലഭിക്കുക.
ഇത്തരം സാഹചര്യത്തിൽ ആദ്യ തവണ തന്നെ തൊഴിലാളിയെ പിരിച്ച് വിടാൻ തൊഴിലുടമക്ക് അവകാശമുണ്ടായിരിക്കുമെന്നും അബ്ദുൽ മാലിക് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa