കുവൈത്ത് അമീറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെയാണ് അടിയന്തര ആരോഗ്യ പ്രശ്നത്തെത്തുടർന്ന് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കുവൈറ്റ് ന്യൂസ് ഏജൻസി കുന റിപ്പോർട്ട് ചെയ്തു.
ആവശ്യമായ ചികിത്സ സ്വീകരിക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ട്.
നിലവിൽ അമീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സൗഖ്യത്തിനായി സർവ്വ ശക്തനോട് പ്രാർഥിക്കുന്നതായും ഏജൻസി അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa