Saturday, March 7, 2026
KeralaTop Stories

കൊല്ലത്ത് ഇസ്രയേല്‍ സ്വദേശിനിയെ കഴുത്തറുത്ത് കൊന്നു

കൊല്ലം: കൊല്ലത്ത് ഇസ്രയേല്‍ സ്വദേശിനിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി.

കൊല്ലം മുഖത്തല കോടാലിമുക്കിലാണ് ഇസ്രയേല്‍ സ്വദേശിനിയായ സ്വത്വാ (36) സുഹൃത്തിനാൽ കൊല്ലപ്പെട്ടത്.

സ്വത്വായെ കൊലപ്പെടുത്തിയ ഇവരൊടൊപ്പം കഴിഞ്ഞിരുന്ന സുഹൃത്ത് കൃഷ്ണചന്ദ്രന്‍ പിന്നീട് സ്വയം കത്തികൊണ്ട് ശരീരത്തില്‍ കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു.

ഇതേതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്