റിയാദ് ഡെർബിക്ക് ഇനി മണിക്കൂറുകൾ മാത്രം; എല്ലാ കണ്ണുകളും വെള്ളിയാഴ്ച കിംഗ് ഫഹദ് സ്പോർട്സ് സിറ്റിയിലേക്ക്
റിയാദ്: സൗദിയിലെ ഫുട്ബോൾ ആരാധകരുടെ ഓർമ്മകളിൽ മായാത്ത കാഴ്ച നൽകാൻ റിയാദ് കിംഗ് ഫഹദ് സ്പോർട്സ് സിറ്റി ഒരുങ്ങിക്കഴിഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം സൗദി സമയം 9 മണിക്ക് റിയാദിലെ കിംഗ് ഫഹദ് സ്പോർട്സ് സിറ്റിയിൽ വെച്ച് നടക്കുന്ന സൗദി ലീഗിലെ പ്രമുഖരായ അൽ നസ്റും അൽ ഹിലാലും തമ്മിലുള്ള പോരാട്ടം റിയാദ് നഗരത്തിനു ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളായിരിക്കും സമ്മാനിക്കാൻ പോകുന്നത്.
സൗദി ലീഗിലെ ഏറ്റവും വലിയ ശക്തികൾ തമ്മിൽ പരസ്പരം ഏറ്റ് മുട്ടുന്ന മത്സരം എന്നതിനോടൊപ്പം റൊണാൾഡോ, സാദിയോ മാനെ, കൗലിബാലി, മിട്രോവിച്ച്, ഒട്ടാവിയോ, യാസിൻ ബോനോ അടക്കമുള്ള പ്രമുഖ ലോക താരങ്ങൾ ഇരു ടീമുകളിലുമായി കളത്തിലിറങ്ങുന്നു എന്നതും വെള്ളിയാഴ്ചയിലെ രാത്രിയെ മനോഹരമാക്കും.
ആഗസ്റ്റിൽ നടന്ന അറബ് ചാംബ്യൻസ് ലീഗ് ഫൈനലിൽ അൽ നസ്രിനോട് 2 – 1 നു പരാജയപ്പെട്ട് കപ്പ് നഷ്ടമായ ശേഷം അൽ ഹിലാൽ പിന്നീട് ഇപ്പോഴാണു അൽ നസ്രുമായി ഏറ്റ് മുട്ടുന്നത്. അത് കൊണ്ട് തന്നെ അൽ ഹിലാലിനു ഇത് ഒരു മധുര പ്രതികാരത്തിനുള്ള അവസരമായി മാറും.
എന്നാൽ ഇരു ടീമുകളുടെയും മികച്ച താരങ്ങൾ എല്ലാം നല്ല ഫോമിലാണെന്നതും എല്ലാ മേഖലയിലും രണ്ട് ടീമുകളും തുല്യ ശക്തരാാണെന്നതിനാലും മത്സര ഫലം തീർത്തും പ്രവചനാതീതമായിരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa