Friday, November 22, 2024
GCCTop Stories

ഇനി ഗൾഫിലേക്ക് സഞ്ചാരികൾ ഒഴുകും

ഗൾഫ് രാജ്യങ്ങൾക്കിടയിൽ വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും സ്വന്തന്ത്ര സഞ്ചാരം അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ഗൾഫ് സഹകരണ കൗൺസിൽ ഇന്ന് അംഗീകാരം നൽകിയത് മേഖലയിൽ സുപ്രധാന വഴിത്തിരിവായേക്കുമെന്ന് വിലയിരുത്തൽ.

ഗൾഫ് ഏകീകൃത ടൂറിസ്റ്റ് വിസക്ക് അംഗീകാരം ലഭിച്ചത്, ടൂറിസം മേഖലയിലും വിവിധ മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിനും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ ചുവടുവെപ്പാണെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖാതിബ് പറഞ്ഞു.

ജിസിസി രാജ്യങ്ങൾക്കിടയിൽ വിനോദസഞ്ചാരികളുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിന് ഈ ഏകീകൃത വിസ വഴി തെളിയിക്കും, അതുവഴി സാമ്പത്തിക വളർച്ചയുടെ ചാലകമെന്ന നിലയിൽ ടൂറിസത്തിന്റെ പങ്ക് വർദ്ധിപ്പിക്കുകയും ഓരോ അംഗരാജ്യത്തും ടൂറിസം മേഖലയിൽ നിക്ഷേപത്തിന് പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യും.

മേഖലയെ ഒരു ഏകീകൃത വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ മാറ്റി ഗൾഫ് രാജ്യങ്ങളുടെ പദവി വർദ്ധിപ്പിക്കുന്നതിന് ഈ പുതിയ വിസ സഹായകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്