ഷബുവുമായി സൗദിയിൽ പാകിസ്ഥാനികൾ പിടിയിൽ; വീഡിയോ
മദീന റീജിയൺ പോലീസിന്റെ പ്രത്യേക ടാസ്‌ക് ആൻഡ് ഡ്യൂട്ടി ഫോഴ്‌സ് മയക്ക് മരുന്നായ ഷബു വിതരണക്കാരായ 3 പാകിസ്ഥാനികളെ അറസ്റ്റ് ചെയ്തു.
മെത്താംഫെറ്റാമൈൻ (ഷബു) സൂക്ഷിക്കാനായി ഇവർ ഒരു റൂം താവളമായി ഉപയോഗിച്ചിരുന്നു.
മയക്കുമരുന്ന് വ്യത്യസ്ത അളവുകളിൽ ബാഗുകളിലാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു പ്രതികളുടെ വിതരണ രീതി .
പ്രതികളുടെ നടപടികൾ ദിവസങ്ങളോളം നിരീക്ഷിച്ച ശേഷമാണ് റെയ്ഡും അറസ്റ്റും നടന്നത് എന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്.
മദീന പൊലീസിലെ സ്പെഷ്യൽ വിഭാഗം ഷബു വിതരണക്കാരായ പാകിസ്ഥാനികളെ നിരീക്ഷിക്കുന്നതും പിടി കൂടുന്നതും കാണാം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa