സൗദിയിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
സൗദിയിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി നിർബന്ധമായും അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങളെക്കുറിച്ച് മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം വെളിപ്പെടുത്തുന്നു.
1.ഒരു തൊഴിലാളിയുടെ മുഴുവൻ ശംബളവും നൽകാതിരിക്കുകയോ അനാവശ്യ കാരണങ്ങൾ പറഞ്ഞു ശമ്പളം വെട്ടിക്കുറച്ച് നൽകുകയോ ചെയ്‌താൽ സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഏകീകൃത ആപ് വഴി പരാതിപ്പെടാം.
2.ഏതെങ്കിലും കമ്പനി ഒരു ജീവനക്കാരന് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചാൽ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഏകീകൃത ആപ്പ് വഴി പരാതിപ്പെടാൻ ജോലിക്കാരന് അവകാശമുണ്ട്.
3.സ്ഥാപനത്തിൽ ജോലി ചെയ്തതായി തെളിയിക്കുന്ന സർവീസ് സർട്ടിഫിക്കറ്റ് കരാർ ബന്ധം അവസാനിച്ച തൊഴിലാളിക്ക് സ്വയം ഖിവ പ്ലാറ്റ് ഫോമിൽ നിന്ന് ഇഷ്യു ചെയ്യാൻ സാധിക്കും.
4.ഒരു ജീവനക്കാരൻ രണ്ട് തരം ജോലികൾ ചെയ്യാൻ നിർബന്ധിതനായാൽ അയാൾക്ക് ഇക്കാര്യത്തിൽ മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഏകീകൃത ആപ്പ് വഴി പരാതിപ്പെടാൻ അവകാശമുണ്ട്.
5.അതേ സമയം ജീവനക്കാർക്ക് (അവരുടെ സമ്മതപ്രകാരം) രണ്ട് ജോലികൾ ഒരുമിച്ച് ചെയ്യാൻ അനുമതിയുണ്ട്. എന്നാൽ കരാറിൽ ഇത് നിബന്ധനയാക്കാൻ പാടില്ല.
മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ആപ്പിന്റെ ലിങ്ക് താഴെ കാണാം.
(ആൻഡ്രോയ്ഡ്) https://play.google.com/store/apps/details?id=sa.gov.hrsd.UnifiedApp
(ആപ്പിൾ) https://apps.apple.com/sa/app/hrsd/id1559882070?l=
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa