സ്വന്തം കാര്യം മാത്രം നോക്കി ആത്മഹത്യയിൽ അഭയം കണ്ടെത്തുകയാണോ ചില പ്രവാസികൾ ? സാമൂഹിക പ്രവർത്തകന്റെ കുറിപ്പ് ചർച്ചായക്കേണ്ടതുണ്ട്
യു എ ഇയിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ അശ്രഫ് താമരശ്ശേരി ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് എഴുതിയ കുറിപ്പ് തീർച്ചയായും ചർച്ച ചെയ്യേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമാണ്. കുറിപ്പ് ഇങ്ങനെ വായിക്കാം.
“ഈ മാസം മരണപ്പെട്ടവരിൽ എട്ട് മലയാളികൾ ആത്മഹത്യ ചെയ്തതായിരുന്നു. അതിൽ സ്ത്രീ പുരുഷ വ്യത്യാസമില്ല. അതും ഇവിടെ കുടുംബവുമായി ജീവിക്കുന്നവർ. സ്വന്തം മക്കൾ കാണുന്ന കണി. ഒരു കുടുംബത്തെ അനാഥമാക്കിയാണ് ഇവർ യാത്രയാകുന്നത്. ഇതെങ്ങിനെ അവരുടെ നിത്യ ജീവിതത്തിൽ നിന്ന് മറന്ന് പോവുക…?
സ്വന്തം കാര്യം മാത്രം നോക്കി പോവുകയാണോ ഈ രക്ഷിതാക്കൾ. മാന്യമായ ജോലിയുണ്ടായിട്ടും ഇത്തരം ദുഷ്പ്രവണതകൾ വരും തലമുറക്ക് എന്ത് മാതൃകയാണ് ബാക്കിയാകുന്നത്..? ഈ അരുതായ്മക്കെതിരെ സഹജീവികളായ നമുക്കും എന്തെങ്കിലും ചെറുവിരലിനാക്കാൻ കഴിയില്ലേ?.
പ്രവാസ ലോകത്ത് നൂറു കണക്കിന് കൂട്ടായ്മകളും വിവിധ അസോസിയേഷനുകളും ഉണ്ട്. ഇവർക്കൊക്കെ ഇതിന് ചെറിയൊരു പരിഹാരം കണ്ടെത്താൻ കഴിയില്ലേ. മുൻപൊക്കെ നിരവധി ക്യാമ്പയിനുകളും കൗൺസിലിംഗ് ക്ളാസുകൾ ഈ കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്നത് കൊണ്ട് അല്പം ആശ്വാസമുണ്ടായിരുന്നു. ഇപ്പോൾ ആർക്കും നേരമില്ലാത്തത് കൊണ്ടാണോ എന്തോ?.
ഏതോ ഒരു പിഴച്ച നിമിഷത്തിലെടുക്കുന്ന തീരുമാനമാണ് പലരേയും ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നത്. ഇത് മറികടക്കാൻ അനുവദിച്ചാൽ രക്ഷപ്പെടുന്നത് ഒരുപാട് പേരുടെ ജീവനാണ്. ഈ മേഖലയിൽ പ്രവർത്തികുന്ന എത്രയോ സന്നദ്ധ സേവന സംഘടനകളും ആളുകളും ഉണ്ട്. അവരെങ്കിലും മുന്നോട്ട് വന്ന് ഇതിനൊരു പരിഹാരം കാണണമെന്നാണ് വിനീതമായി അപേക്ഷിക്കാനുള്ളത്. 🙏”
✍️അഷ്രഫ് താമരശ്ശേരി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa