Friday, November 22, 2024
Saudi ArabiaTop Stories

ശീതകാല രോഗങ്ങൾ പകരുന്നത് തടയാൻ ഉംറ തീർഥാടകർക്ക് 6 നിർദ്ദേശങ്ങൾ

മക്ക: ഉംറ തീർഥാടകർ ശീതകാല രോഗങ്ങളിൽ നിന്നുള്ള സംരക്ഷണം (ഇൻഫ്ലുവൻസ, ചുമ മുതലായവ) ഉറപ്പാക്കുന്നത് നിർണായകമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടകർക്ക് ശൈത്യകാല രോഗങ്ങൾ തടയുന്നതിന് ആവശ്യമായ ചില നർദ്ദേശങ്ങൾ മന്ത്രാലയം നൽകി, അവ താഴെ കൊടുക്കുന്നു.

1.കൈ ശുചിത്വം: സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ പതിവായി കഴുകുക, പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന് മുംബും, ബാത്ത്റൂം ഉപയോഗിച്ചതിന് ശേഷവും, തിരക്കേറിയതോ പൊതുസ്ഥലങ്ങളോ സന്ദർശിച്ച  ശേഷവും.

2.പ്രതിരോധശേഷി വർധിപ്പിക്കുക: വൈറസുകൾക്കെതിരായ ശരീരത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് പഴങ്ങൾ, പച്ചക്കറികൾ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ എന്നിവയുടെ സമീകൃതാഹാരത്തിന് മുൻഗണന നൽകുക.

3.രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക: ചുമയോ തുമ്മലോ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തികളുമായുള്ള സാമീപ്യം കുറയ്ക്കുക.

4.അടിയന്തര വൈദ്യസഹായം തേടുക: തീർത്ഥാടനത്തിനിടെ അസുഖത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ. പ്രാദേശിക ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ നിന്നോ യോഗ്യതയുള്ള മെഡിക്കൽ വിദഗ്ധരിൽ നിന്നോ ഉടനടി വൈദ്യസഹായം തേടുക.

5.വാക്സിനേഷനുകളും പ്രതിരോധ കുത്തിവയ്പ്പുകളും:
ആരാധനാ കർമ്മങ്ങൾ നടത്താൻ തുടങ്ങുന്നതിനുമുമ്പ്, ആവശ്യമായ എല്ലാ കുത്തിവയ്പ്പുകളും വാക്സിനേഷനുകളും നിങ്ങൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

6.ശ്വാസകോശ സംബന്ധമായ അണുബാധകൾ പകരാതെ സൂക്ഷിക്കുക:
അണുബാധ പടരാതിരിക്കാൻ പെട്ടെന്ന് ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ നിങ്ങളുടെ വായയും മൂക്കും ടിഷ്യു അല്ലെങ്കിൽ കൈമുട്ട് കൊണ്ട് മറക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്