സൗദിയിൽ മാതാവിനെയും സഹോദരിയെയും കൊന്ന് മൃതദേഹം കത്തിച്ച പ്രതിയെ വധശിക്ഷക്ക് വിധേയനാക്കി
മദീന പ്രവിശ്യയിൽ കൊലപാതകക്കേസിൽ പ്രതിയായ സൗദി പൌരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അബ്ദുറഹ്മാൻ ബിൻ സ്വാലിഹ് അൽ ഖഥ്വാമി എന്ന സൗദി പൌരനെയാണ് തന്റെ മാതാവിനെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.
മയക്ക് മരുന്ന് ഉപയോഗിച്ചിരുന്ന പ്രതി മാതാവിനെയും സഹോദരിയെയും കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി കുറ്റ കൃത്യം മറച്ച് വെക്കാൻ മൃതദേഹങ്ങൾ കത്തിക്കുകയായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്ത സുരക്ഷാ വിഭാഗം കുറ്റകൃത്യം ചെയ്തതായി അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും കേസ് കോടതിയിലേക്ക് റഫർ ചെയ്യുകയും സ്പെഷ്യൽ കോടതി വിചാരണക്കൊടുവിൽ പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
വധ ശിക്ഷാ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെക്കുകയും വിധി നടപ്പിലാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ചെയ്തതിനെത്തുടർന്ന് ശനിയാഴ്ച മദീന പ്രവിശ്യയിൽ കുറ്റവാളിയെ വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa