ഗാസക്കുള്ള സൗദി ജനകീയ ഫണ്ട് വഴി ഇത് വരെ സമാഹരിച്ചത് 600 ദശലക്ഷം റിയാൽ
യുദ്ധത്തിൽ വലഞ്ഞ ഫലസ്തീൻ ജനതക്ക് സഹായമെത്തിക്കാനുള്ള സൗദിയുടെ സഹായ നിധിയിലേക്ക് ഇതുവരെയായി ലഭിച്ച തുക 600 ദശലക്ഷം റിയാൽ കവിഞ്ഞു.
മൂന്നര ലക്ഷത്തിലധികം പേർ ഫലസ്തീനെ പിന്തുണയ്ക്കുന്നതിനായി സൗദി അറേബ്യ ആരംഭിച്ച കാമ്പയിനിലക്ക് ഇതുവരെ സംഭാവനകൾ നൽകി
രണ്ട് വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകനായ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും മാർഗനിർദേശപ്രകാരം കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ആണ് ഈ സംരംഭം ആരംഭിച്ചത്.
സംഭാവനകൾ സുഗമമാക്കുന്നതിന്, “സഹേം” പ്ലാറ്റ്‌ഫോം വഴിയോ അല്ലെങ്കിൽ അൽ റജ്ഹി ബാങ്കിലെ നിയുക്ത ബാങ്ക് അക്കൗണ്ട് (SA5580000504608018899998) വഴിയോ സംഭാവനകൾ നൽകാം.
“Sahem” ആപ്പ് ആപ്പിൾ, ഗൂഗിൾ പ്ളേ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്, കൂടുതൽ വിവരങ്ങൾ https://sahem.ksrelief.org/Gaza എന്ന വെബ്‌സൈറ്റിൽ നിന്ന് അറിയാം.
യുദ്ധം കൊണ്ട് പൊറുതിമുട്ടിയ ഗാസയിലെ പലസ്തീൻകാർക്ക് മാനുഷിക സഹായം നൽകാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഈ കാമ്പയിൻ പ്രതിഫലിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa