നാല് വിഭാഗം ആളുകൾ വികസിപ്പിച്ച കൊറോണ വാക്സിനെടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ശുപാർശ ചെയ്തു
റിയാദ്: വികസിപ്പിച്ച കൊറോണ വാക്സിൻ എടുക്കാൻ ശുപാർശ ചെയ്യപ്പെടുന്ന ഏറ്റവും മുൻഗണനയുള്ള ഗ്രൂപ്പുകളും അത് നേടുന്നതിനുള്ള സംവിധാനവും ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
ഗര്ഭിണികളും 50 വയസും അതിൽ കൂടുതലുമുള്ളവരും വാക്സിൻ എടുക്കാൻ ശുപാര്ശ ചെയ്യപ്പെട്ട ഗണത്തിൽ പെടുന്നു.
അതോടൊപ്പം രോഗികളുമായി നേരിട്ട് ഇടപെടുന്ന ആരോഗ്യ പ്രാക്ടീഷണർമാർ; സജീവമായ അർബുദം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവരും അമിതവണ്ണം കാരണം അപകടസാധ്യതയുള്ളവരും ആണ് വാക്സിൻ സ്വീകരിക്കേണ്ടവരിൽ ആദ്യം നിര്ദേശിക്കപ്പെടുന്നത്.
സ്വിഹതി ആപ് ഡൗൺലോഡ് ചെയ്ത് റെസ്‌പിറേറ്ററി വാക്സിനേഷൻ ക്ളിനികുകളിലേക്കുള്ള അപ്പോയിന്റ്മെന്റ് വഴി വാക്സിന് ബുക്ക് ചെയ്യാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa