സൗദിയിലെ ഹരീഖ് ഓറഞ്ചുത്സവത്തിൽ ഭാഗമാകാൻ മലയാളികളും
റിയാദ്: സൗദി തലസ്ഥാന നഗരിയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഹരീഖിലെ ഓറഞ്ചുത്സവം ആസ്വാദിക്കാനും ഭാഗമാകാനും മലയാളി പ്രവാസികളും ധാരാളമായെത്തുന്നു.
കഴിഞ്ഞ വാരാന്ത്യത്തിൽ ഇവിടെയെത്തിയ സന്ദർശകരിൽ നിരവധിയാളുകൾ മലയാളി സമൂഹത്തിൽ നിന്നുള്ളവരായിരുന്നുവെന്ന് ദമാമിൽ നിന്ന് ഓറഞ്ചുത്സവം ആസ്വദിക്കാനെത്തിയ സാജിദ് ചെറുകോട്ടയിൽ അറേബ്യൻ മലയാളിയെ അറിയിച്ചു.
ഹരീഖിലെ ഓറഞ്ച് കൃഷി ഏറെ പ്രസിദ്ധമാണ്. ഈ പ്രദേശത്തെ എല്ലാ ഈത്തപ്പനത്തോട്ടങ്ങളിലും ഓറഞ്ചും വിളയുന്നുണ്ട്. ഓറഞ്ച് വിളക്ക് അനുയോജ്യമായ മണ്ണാണിവിടത്തേത്.
ഹരീഖിൽ കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച ഓറഞ്ചുത്സവം ഈ മാസാം 13 ശനിയാഴ്ച വരെ നീണ്ട് നിൽക്കും. ഓറഞ്ചും തൈകളും പുറമെ തേനും അത്തറുമെല്ലാം സന്ദർശകർക്ക് വാങ്ങാൻ സാധിക്കും.
മൂന്നാമത് അൽ ഉല ഓറഞ്ചോത്സവവും ഈ സമയം നടക്കുന്നുണ്ട്. ഈ വരുന്ന ശനിയാഴ്ച ഫെസ്റ്റ് സമാപിക്കും. അൽ ഉലയിൽ രണ്ട് ലക്ഷത്തോളം ഓറഞ്ച് മരങ്ങൾ ഉണ്ടെന്ന് കണക്കുകൾ പറയുന്നു.
ഹരീഖിലെ ഓറഞ്ചോത്സവത്തിൽ നിന്നുള്ള ദൃശ്യം. വീഡിയോ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa