Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലെ അൽ ബാഹയിലെ വാഴത്തോട്ടങ്ങൾ ടുറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമാകുന്നു

സൗദിയിലെ അൽബാഹയിൽ ടുറിസ്റ്റുകളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട്. ഇതിൽ പ്രധാനമാണ്  മാർബിൾ വില്ലേജ് എന്ന പേരിലറിയപ്പെടുന്ന ദീ  ഐൻ പരമ്പരാഗത വില്ലേജ്.

ദീ  ഐൻ വില്ലേജിലെ ആകർഷകമായ നൂറ്റാണ്ടുകളുടെ പഴക്കമുള്ള കെട്ടിടങ്ങളും അവയുടെ നിർമ്മിതിയും അരുവികളും സഞ്ചാരികളെ മുമ്പേ ആകർഷിക്കുന്ന ഘടകമാണ്.

എന്നാൽ ഇപ്പോൾ ദീ  ഐൻ വില്ലേജിലെ വാഴത്തോട്ടങ്ങളും ഏറെ ശ്രദ്ധേയമാകുകയാണ്. അൽ ബഹയുടെ അതുല്യമായ ടൂറിസ്റ്റ് ഐഡന്റിറ്റി വർഷം മുഴുവനും സന്ദർശകരെ ആകർഷിക്കുന്നതിനാൽ വാഴപ്പഴ വിപണിക്ക് വലിയ സാധ്യതയാണുള്ളത് .

ഏഴ് കാർഷിക പ്ലോട്ടുകളിലായി വ്യാപിച്ചുകിടക്കുന്ന 25 ഓളം വാഴത്തോട്ടങ്ങൾ ദീഐൻ ഗ്രാമത്തിലുണ്ട്, വാർഷിക ഉത്പാദനം ഏകദേശം നാല് ടണ്ണാണ്. കൃഷി തദ്ദേശവാസികൾക്ക് ഗണ്യമായ ലാഭം മാത്രമല്ല, കുറഞ്ഞ ചിലവിൽ നിക്ഷേപ അവസരവും ഇത് നൽകുന്നു. ഒരു കിലോഗ്രാമിന്റെ വില SR15 മുതൽ SR20 വരെയാണ്.

സാമ്പത്തിക സാധ്യതകൾ തിരിച്ചറിഞ്ഞ്, പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം  വാഴക്കൃഷിയെ പിന്തുണയ്ക്കുന്നതിനുള്ള സംരംഭങ്ങൾ ആരംഭിച്ചു. അഗ്രികൾച്ചറൽ ടെറസസ് റീഹാബിലിറ്റേഷൻ ഇനീഷ്യേറ്റീവിലൂടെ ഇത് തൈകൾ നൽകുകയും വർക്ക് ഷോപ്പുകൾ നടത്തുകയും കർഷകരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളികളക്കം നിരവധി വിനോദ സഞ്ചാരികൾ വാരാന്ത്യങ്ങളിൽ അൽബാഹയിലെ ദീ  ഐൻ ഗ്രാമം സന്ദർശിക്കാറുണ്ടെന്ന് ജിദ്ദയിൽ നിന്ന് അൽബാഹ ട്രിപ്പ് ഒരുക്കുന്ന KSA SAFARI യിലെ ഫാറൂഖ് കാസർഗോഡ് അറേബ്യൻ മലയാളിയെ അറിയിച്ചു.








അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്