സൗദിയിൽ ശനിയാഴ്‌ച വരെ മഴ ലഭിക്കും; തണുപ്പ് തരംഗങ്ങൾ പ്രതീക്ഷിക്കുന്നു
ജിദ്ദ: ബുധനാഴ്ച മുതൽ ശനിയാഴ്‌ച വരെ രാജ്യത്ത് മഴ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
മഴക്ക് പുറമെ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും നിരീക്ഷണത്തിൽ പറയുന്നു.
അതെ സമയം രാജ്യത്ത് ചൂടുള്ള ശൈത്യ കാലത്തിന്റെ തുടർച്ച പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.
നമ്മൾ ഇത് വരെ പൂജ്യം ഡിഗ്രി തൊട്ടിട്ടില്ല. തണുത്ത തരംഗങ്ങൾ രാജ്യത്തെ ബാധിക്കാനുള്ള സാധ്യത പ്രതീക്ഷിക്കുന്നു: നാം ഇപ്പോഴും ശൈത്യകാലത്തിന്റെ ആദ്യ പകുതിയിലാണ്.- ഖഹ്താനി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa