ഈ സീസണിൽ ഉംറ വിസക്കെത്തുന്നവർ സൗദി വിടേണ്ട ലാസ്‌റ്റ് ഡേറ്റ് അറിയിച്ച് അധികൃതർ
ജിദ്ദ: ഈ സീസണിൽ ഉംറ വിസക്കെത്തുന്നവർ സൗദി വിടേണ്ട അവസാന സമയ പരിധി വെളിപ്പെടുത്തി അധികൃതർ.
ഉംറ വിസയിലെത്തുന്നവർക്ക് സൗദിയിൽ കഴിയാവുന്ന പരാമാവധി താമസ കാലയളവ് 90 ദിവസം ആണ് . അതേ സമയം ഈ വരുന്ന ജൂൺ 6 അഥവാ ദുൽഖഅദ് 29 ഓട് കൂടെ, സൗദിയിലെത്തി 90 ദിവസം കഴിയാത്ത ഉംറക്കാരും സൗദിയിൽ നിന്ന് പുറത്ത് പോകണം എന്നാണ് നിർദ്ദേശം.
അതായത് 90 ദിവസമോ അല്ലെങ്കിൽ ജൂൺ 6 – ഓ , ഏതാണ് ആദ്യം എത്തുന്നത് അതായിരിക്കും ഈ സീസണിൽ ഉംറക്കാർക്ക് സൗദിയിൽ താമസിക്കാനുള്ള സമയ പരിധി. സമയ പരിധി കഴിയും മുമ്പ് അവർ സൗദി വിടണം.
ജൂൺ 7 മുതൽ ഹജ്ജ് മാസം ആരംഭിക്കുന്നതിനാലാണ് അധികൃതർ ഇത്തരത്തിൽ ഒരു നിയന്ത്രണം വെച്ചിട്ടുള്ളത്. ഇത് എല്ലാ വർഷവും തുടരുന്ന പ്രക്രിയയാണ്.
ഇപ്പോൾ ഇഷ്യു ചെയ്യുന്ന ഓൺലൈൻ ഉംറ വിസകളിൽ പുതിയ താമസ കാല പരിധിയെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.
സമയ പരിധിക്കപ്പുറം താമസിച്ചാൽ അത് ശിക്ഷാ നടപടികൾക്ക് കാരണമാകുമെന്നതിനാൽ തീർഥാടകർ സമയ പരിധിയെക്കുറിച്ചുള്ള മുന്നറിയിപ്പ് പാലിക്കേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa