സൗദിയിൽ ആശുപത്രിയിൽ നിന്ന് ഫെൻ്റനൈൽ മോഷ്ടിച്ച നഴ്സ് അറസ്റ്റിൽ
മക്ക: മക്കയിലെ ഒരു പ്രധാന സർക്കാർ ആശുപത്രിയിലെ കാർഡിയാക് കെയർ ഡിപ്പാർട്ട്‌മെൻ്റിൽ നുഴഞ്ഞുകയറി ഫെൻ്റനൈൽ മോഷ്ടിച്ച ഒരു നഴ്‌സിനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.
വേദനാസംഹാരിയായും അനസ്തേഷ്യക്കുള്ള മരുന്നുകളുടെ കൂടെയും ഉപയോഗിക്കപ്പെടുന്ന ഒരു ഓപിയോയ്ഡ് ആണ് ഫെൻ്റനൈൽ . മയക്കുമരുന്നായി ഇത് ദുരുപയോഗപ്പെടുത്തുന്നവരുണ്ട്.
മക്ക അൽ മുകറമ റീജിയൻ യൂണിഫൈഡ് സെക്യൂരിറ്റി ഓപ്പറേഷൻസ് സെൻ്ററിന് ഹൃദ്രോഗ പരിചരണ വിഭാഗത്തിൽ നിന്ന് അനസ്തെറ്റിക് മരുന്നുകൾ മോഷണം പോയതായി ആശുപത്രി ഉദ്യോഗസ്ഥനിൽ നിന്ന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു.
നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ ഔട്ട് പേഷ്യൻ്റ് വിഭാഗത്തിൽ ജോലി ചെയ്യുന്ന നഴ്‌സായ പ്രതിയായിരുന്നു മോഷണം നടത്തിയതെന്ന് വ്യക്തമായി.
ഷിഫ്റ്റ് മാറുന്നതിന് കാൽ മണിക്കൂർ മുമ്പ് നഴ്‌സ് കാർഡിയാക് കെയർ ഡിപ്പാർട്ട്‌മെൻ്റിൽ പോയി, ഡിപ്പാർട്ട്‌മെൻ്റിലെ സഹ നഴ്‌സുമാരെ അവഗണിക്കുകയും “ഫെൻ്റനൈൽ” എന്ന അനസ്‌തെറ്റിക് പദാർത്ഥത്തിൻ്റെ ആംപ്യൂളുകൾ മോഷ്ടിക്കുകയും ചെയ്തതായി കാമറിയിൽ രേഖപ്പെടുത്തിയിരുന്നു.
സെക്യൂരിറ്റി ഗാർഡുകൾ തന്നെ പിടികൂടാൻ നിൽക്കുന്നത് കണ്ട നഴ്‌സ് മോഷണം മറച്ചുവെക്കാൻ മോഷണ വസ്തു ഉപേക്ഷിച്ചെങ്കിലും സുരക്ഷാ നിരീക്ഷണ ക്യാമറകൾ അതിൻ്റെ എല്ലാ വിവരങ്ങളും വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് തുടരനേഷണം നടക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa