Friday, November 22, 2024
Saudi ArabiaTop Stories

കാലഹരണപ്പെട്ട ഉല്പന്നങ്ങൾ വില്പന ചെയ്തു; സൗദിയിൽ മൂന്ന് പ്രവാസികളടക്കം ആറ് പേർ അറസ്റ്റിൽ

സൗദിയിൽ വാണിജ്യ തട്ടിപ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട മൂന്ന് പ്രവാസികളടക്കം ആറ് പേർ അറസ്റ്റിൽ. പബ്ലിക് പ്രോസിക്യൂഷനിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തു.

അംഗീകൃത മാനദണ്ഡങ്ങൾ ലംഘിച്ച് കാലഹരണപ്പെട്ട ഭക്ഷ്യ ഉൽപന്നങ്ങളും ഇലക്‌ട്രിക്കൽ ഉപകരണങ്ങളും ഉപഭോക്താക്കൾക്ക് നൽകി പ്രതികൾ വാണിജ്യ ഉൽപന്നങ്ങളിൽ തട്ടിപ്പ് നടത്തുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.

വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി പ്രതികൾക്ക് പിഴ ചുമത്തണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം വാണിജ്യ വഞ്ചന ഉൾപ്പെടുന്ന ഏതെങ്കിലും പെരുമാറ്റം നടത്തുന്നവർ ക്രിമിനൽ നടപടികൾക്ക് വിധേയമാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa