Friday, November 22, 2024
Jeddah

രാജ് പഥ് – റിപ്പബ്ലിക് വിചാരം; ആർ എസ് സി ജിദ്ധ നോർത്ത് സെമിനാർ സംഘടിപ്പിച്ചു

ജിദ്ദ :റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സർക്കിൾ കലാലയം സാംസ്കാരിക വേദി രാജ്പഥ് – റിപ്പബ്ലിക് വിചാരം എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിച്ചു.

സ്വതന്ത്ര ഇന്ത്യ എഴുപത്തിനാല് റിപ്പബ്ലിക് വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ, ഇന്ത്യ മഹാരാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങൾ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട സമകാലിക സാഹചര്യത്തിലാണ് നാമുള്ളത് എന്ന ബോധ്യത്തിൽ നിന്നാണ് രാജ്പഥ് – റിപ്പബ്ലിക് വിചാരം എന്ന പേരിൽ പ്രവാസലോകത്ത് 17 രാജ്യങ്ങളിലെ സോൺ തലങ്ങളിൽ ആർ എസ്. സി സെമിനാറുകൾ സംഘടിപ്പിക്കുന്നത്.

രാജ്യത്തെ ചരിത്ര നാമങ്ങളെയും നിർമ്മിതികളെയും മായ്ച്ചു കളയുകയും ഭരണ ഘടനാ അനുഛേദങ്ങൾ കീഴ്മേൽ മറിക്കുകയും ചെയ്യുന്ന ഭരണ കൂടവും, അതിന്റെ മുന്നിൽ മൗനം പാലിക്കുന്ന മാധ്യമങ്ങളും വാഴുന്ന കാലത്ത് ചരിത്രത്തെയും ഭരണഘടനയേയും കുറിച്ചുള്ള അറിവും ജനാധിപത്യ ബോധവും ഓരോ ഇന്ത്യക്കാരനും വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.

മായ്ച്ചു കളയുന്ന ചരിത്ര നാമങ്ങളും നിർമ്മിതികളും എന്ന വിഷയത്തിൽ റഷീദ് പന്തല്ലൂരും, വിദ്യാഭ്യാസം നൽകുന്ന ജനാധിപത്യ ബോധം എന്ന വിഷയ ത്തിൽ നൗഷാദ് മാസ്റ്ററും പ്രബന്ധം അവതരിപ്പിച്ച് കൊണ്ട് സംസാരിച്ചു.

അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി ഉദ്ഘാടനം ചെയ്ത സെമിനാറിൽ യൂസുഫ് ചാവക്കാട് സ്വാഗതവും അസ്ഹർ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്