ചരിത്രം തിരുത്തി സൗദി അറേബ്യ; കഴിഞ്ഞ വർഷം മാത്രം സൗദിയിലെത്തിയത് രണ്ടേമുക്കാൽ കോടി ടുറിസ്റ്റുകൾ
വിദേശ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിക്കൊണ്ട് സൗദി അറേബ്യ ചരിത്രം സൃഷ്ടിക്കുന്നു. 2023-ൽ 27 ദശലക്ഷം വിദേശ വിനോദ സഞ്ചാരികൾ ആണ് സൗദിയിൽ എത്തിയതെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖാത്വിബ് പറഞ്ഞു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ കൊണ്ട് വന്ന വിഷൻ 2030 ലക്ഷ്യമാക്കുന്നത് 150 ദശലക്ഷം ആളുകളെ ആകർഷിക്കലാണ്. ഇതിൽ രാജ്യത്തിനുള്ളിൽ നിന്നുള്ള 80 ദശലക്ഷവും വിദേശത്ത് നിന്നുള്ള 70 ദശലക്ഷവും ഉൾപ്പെടുന്നു: മന്ത്രി വ്യക്തമാക്കി.
75,000 ഹോട്ടൽ മുറികൾ സ്ഥാപിക്കുന്നതിനുള്ള കരാറിൽ സ്വകാര്യമേഖല ഒപ്പുവച്ചു. “ഇന്ന് നമുക്ക് 2,80,000 ഹോട്ടൽ മുറികളുണ്ട്, 2030-ൽ 5,50,000 ഹോട്ടൽ മുറികളിൽ എത്താൻ ഞങ്ങൾ ലക്ഷ്യമിടുന്നു,”
2019-നെ അപേക്ഷിച്ച് 2023-ൽ വിനോദസഞ്ചാരികളുടെ വരവിൽ 156 ശതമാനം വർദ്ധനവ് ആണ് സൗദി അറേബ്യ കൈവരിച്ചത്.
വികസിപ്പിച്ചെടുത്ത തന്ത്രങ്ങളും പദ്ധതികളും ഇപ്പോൾ ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് ടൂറിസം മേഖലയിൽ കൈവരിച്ച വിജയങ്ങൾ സ്ഥിരീകരിക്കുന്നു.
കഴിഞ്ഞ വർഷം ഈ മേഖലയുടെ സംഭാവന ജിഡിപിയുടെ 4.5 ശതമാനമായും എണ്ണ ഇതര ജിഡിപിയുടെ ഏഴ് ശതമാനമായും ഉയർന്നു. “ടൂറിസം മേഖലയിൽ ഞങ്ങൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, ടൂറിസം മേഖല വികസിപ്പിക്കുന്നതിനും അതിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും ഒപ്പം ലോകത്തിലെ 1.7 ബില്യൺ വിനോദസഞ്ചാരികൾക്കായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാന പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.
ഹോട്ടലുകളിലായാലും റിസോർട്ടുകളിലായാലും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ടൂറിസം മേഖലയിൽ വരാനിരിക്കുന്ന പദ്ധതികളുടെ ഗുണനിലവാരം വളരെ ഉയർന്നതാണ് . ഏറ്റവും മികച്ച ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ സൗദി അറേബ്യയിൽ ലഭ്യമാകും. – മന്ത്രി അൽ ഖാത്വിബ് കുട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa