പൂജ്യം ഡിഗ്രിയിലെത്താതെ സൗദിയിലെ ശൈത്യകാലം; നിലവിലെ ശൈത്യകാലം അവസാനിക്കുന്നത് എന്നായിരിക്കുമെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ വിഭാഗം
റിയാദ്: ഏകദേശം ഒരു മാസത്തിന് ശേഷം ശൈത്യകാലം അവസാനിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ ഖഹ്താനി പറഞ്ഞു.
സൗദിയിൽ ഇതുവരെ ഒരു സീറോ ഡിഗ്രി താപനില രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. എങ്കിലും ഒരു ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്.
അടുത്ത ആഴ്ചയിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.എന്നും അൽ ഇഖ്‌ബാരിയക്ക് നൽകിയ അഭിമുഖത്തിൽ ഹുസൈൻ ഖഹ്താനി വ്യക്തമാക്കി.
അതേ സമയം വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിൽ ഇന്ന് – വെള്ളിയാഴ്‌ച – സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa