Friday, November 22, 2024
Saudi ArabiaTop Stories

ജിദ്ദയിൽ മാസപ്പിറവി ദൃശ്യമായി; ടെലിസ്കോപ്പിലൂടെ പകർത്തിയ ശഅബാനമ്പിളിയുടെ ചിത്രം കാണാം

ജിദ്ദ: റജബ് 29 (10-02-24 ശനിയാഴ്ച ) ന് സുര്യനസ്തമിച്ച ശേഷം ജിദ്ദയിൽ മാസപ്പിറവി ദർശിച്ചതായി ജ്യോതിശാസ്ത്ര ഗവേഷകനും അറബ് യൂണിയൻ ഫോർ അസ്‌ട്രോണമി ആൻഡ് സ്‌പേസ് സയൻസസിലെ അംഗവുമായ മുൽഹം ബിൻ മുഹമ്മദ് ഹിന്ദി പറഞ്ഞു.

സൗദിയുടെ പല ഭാഗങ്ങളിലും മഴയും ആകാശം മേഘാവൃതവുമായതിനാൽ മാസപ്പിറവി ദർശിക്കാനായിരുന്നില്ല. എന്നാൽ ജിദ്ദയിൽ തങ്ങൾ ടെലസ്കോപ്പ് ഉപയോഗിച്ച് മാസപ്പിറവി ദർശിച്ചതായി ഹിന്ദി വ്യക്തമാക്കി.

സൂര്യാസ്തമയത്തിനു മുമ്പ് തന്നെ മാസപ്പിറവി ദർശിക്കൽ ആരംഭിച്ചിരുന്നു. എന്നാൽ ശരീ്അത്ത് പ്രകാരം മാസപ്പിറവി കണ്ടത് അംഗീകരിക്കണമെങ്കിൽ സൂര്യാസ്തമ ശേഷം കാണൽ നിർബന്ധമാണ്.  സൂര്യാസ്തമയ ശേഷം 16 മിനുട്ടോളം തങ്ങൾ ടെലസ്കോപ്പ് ഉപയോഗിച്ച് ചന്ദ്രനെ ദർശിച്ചതായും ഹിന്ദി പറഞ്ഞു.

മാസപ്പിറവി കണ്ടത് സ്ഥിരീകരിക്കാൻ തങ്ങൾ മൊബൈലിൽ, ടെലസ്കോപ് ലെൻസിലൂടെ ചിത്രം പകർത്തുകയും ചെയ്തതായി മുൽഹം ഹിന്ദി കൂട്ടിച്ചേർത്തു .

അതേ  സമയം ശഅബാൻ മാസപ്പിറവി കണ്ടത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരാനുണ്ട്.

ജിദ്ദയിൽ ടെലസ്കോപിലൂടെ പകർത്തിയ ശഅബാനമ്പിളിക്കലയുടെ ചിത്രം താഴെ കാണാം. ZOOM ചെയ്ത് നോക്കുക.





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്