വിസിൽ ബ്ലോവർമാരുടെയും സാക്ഷികളുടെയും സംരക്ഷണത്തിനുള്ള നിയമത്തിന് സൗദി അറേബ്യ അംഗീകാരം നൽകി
റിയാദ് : വിസിൽബ്ലോവർ, സാക്ഷികൾ, വിദഗ്ധർ, ഇരകൾ എന്നിവരുടെ സംരക്ഷണത്തിനുള്ള നിയമത്തിന് സൗദി മന്ത്രിസഭ ചൊവ്വാഴ്ച അംഗീകാരം നൽകി.
കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന വിസിൽ ബ്ലോവർമാർക്കും, സാക്ഷികൾ, വിദഗ്ധർ, ഇരകൾ എന്നിവരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള കരട് നിയമത്തിന് ഷൂറ കൗൺസിൽ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇതാണ് ഇപ്പോൾ മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തിന് വഴിയൊരുക്കിയത്.
കോടതി കേസുകളിൽ തെളിവ് നൽകുന്നതിൻ്റെ പേരിൽ ഭീഷണി നേരിടുന്ന വ്യക്തികൾക്ക് സുരക്ഷ നൽകാനാണ് ഈ സുപ്രധാന നിയമം ലക്ഷ്യമിടുന്നത്.
സാക്ഷികൾ, ഇരകൾ, വിസിൽ ബ്ലോവർമാർ, വിദഗ്ധർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ആക്രമണം, പ്രതികാരം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഭീഷണികളിൽ നിന്ന് ആവശ്യമായ സംരക്ഷണം നൽകാൻ ജുഡീഷ്യൽ അധികാരികൾക്ക് നിയമം അധികാരം നൽകുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa