2023 ലെ യുഎൻ ടൂറിസ്റ്റ് ആഗമന റാങ്കിംഗിൽ സൗദി അറേബ്യ ഒന്നാമത്
റിയാദ് : പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്ന രാജ്യങ്ങളിൽ നിന്ന് 2019 നെ അപേക്ഷിച്ച് 2023 ലെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വളർച്ചയുടെ അടിസ്ഥാനത്തിൽ സൗദി അറേബ്യ ഐക്യരാഷ്ട്രസഭയുടെ ടൂറിസം റാങ്കിംഗിൽ ഒന്നാമതെത്തി.
ജനുവരിയിൽ യുഎൻ ടൂറിസം പുറത്തിറക്കിയ വേൾഡ് ടൂറിസം ബാരോമീറ്റർ റിപ്പോർട്ട് പ്രകാരം 2019 നെ അപേക്ഷിച്ച് 2023 ൽ സൗദി അറേബ്യയിൽ വരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 56 ശതമാനം വർധന രേഖപ്പെടുത്തി.
ടൂറിസം മേഖലയിലെ മികച്ച നേട്ടങ്ങൾ സൗദി അറേബ്യയെ മധ്യമേഖലയിൽ മുൻ നിരയിലേക്ക് ഉയർത്തുന്നതിന് കാരണമായി.
യുഎൻ ബാരോമീറ്റർ റിപ്പോർട്ട് അനുസരിച്ച്, 2023-ൽ സൗദിയിലെ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇൻബൗണ്ട്, ആഭ്യന്തര സന്ദർശകരുടെ എണ്ണത്തിൽ പ്രകടമായ വർദ്ധനവിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa