കുപ്പിവെള്ളം കൊണ്ടുപോകുന്നതിനുള്ള ആരോഗ്യ മാനദണ്ഡങ്ങൾ സ്പെഷ്യലിസ്റ്റ് വിശദീകരിക്കുന്നു
ജിദ്ദ: ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സ്‌പെഷ്യലിസ്റ്റ് ഫഹദ് അൽ-സഈദ്, കുപ്പിവെള്ളം കൊണ്ടുപോകുന്നതിനുള്ള ആരോഗ്യ മാനദണ്ഡങ്ങളും ഉചിതമായ താപനിലയും വിശദീകരിച്ചു.
കുപ്പിവെള്ളം പരമാവധി 30 ഡിഗ്രി സെൽഷ്യസിൽ വരെ കൊണ്ടുപോകാൻ അനുവാദമുണ്ട്, ഫ്രിഡ്ജിൽ വയ്ക്കേണ്ടതില്ല” എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
അതേ സമയം കുപ്പി വെള്ളം ഉയർന്ന താപനിലയിലേക്കോ സൂര്യപ്രകാശത്തിലേക്കോ നേരിട്ട് തുറന്നുകാട്ടുന്നത് നിരോധിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഒരു നിർദ്ദേശത്തിലായിരുന്നു ഫഹദ് അൽ സഈദ് ഇക്കാര്യം വ്യക്തമാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa