സൗദിയിൽ ഒരു സ്ഥാപനം തൊഴിലാളിയുടെ ആരോഗ്യ ഇൻഷുറൻസ് വൈകിപ്പിച്ചാൽ സ്വീകരിക്കേണ്ട നടപടിക്രമം എന്താണ്?
റിയാദ്: സൗദിയിൽ ഒരു സ്ഥാപനം തങ്ങളുടെ ജീവനക്കാരനു ഹെൽത്ത് ഇൻഷുറൻസ് നൽകുന്നതിൽ കാലതാമസം വരുത്തിയാൽ സ്വീകരിക്കേണ്ട നടപടിക്രമം എന്താണെന്ന് വ്യക്തമാക്കി മാനവ വിഭവ ശേഷി മന്ത്രാലയം.
“ഈ സാഹചര്യത്തിൽ തൊഴിലാളിക്ക് സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ആപ്പ് വഴി ഇത് സംബന്ധിച്ച് മന്ത്രാലയത്തിന് പരാതി ബോധിപ്പിക്കാവുന്നതാണ്”.
അഞ്ച് മാസമായി താൻ ജോലിചെയ്യുന്ന സ്ഥാപനം തനിക്ക് ഇൻഷുറൻസ് ലഭ്യമാക്കിയിട്ടില്ല എന്ന ഒരു ഉപയോക്താവിന്റെ പരാതിക്ക് മറുപടി നൽകുകയായിരുന്നു മന്ത്രാലയം.
മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ആപ് പ്ലേ സ്റ്റോറിൽ നിന്ന് https://play.google.com/store/apps/details?id=sa.gov.hrsd.UnifiedApp എന്ന ലിങ്ക് വഴിയും ആപ് സ്റ്റോറിൽ നിന്ന് https://apps.apple.com/sa/app/hrsd/id1559882070?l=en എന്ന ലിങ്ക് വഴിയും ഡൗൺലോഡ് ചെയ്യാം.
തൊഴിലാളിയുടെ സമ്മതമില്ലാതെ നിലവിൽ ജോലി ചെയ്യുന്ന തസ്തികയിൽ നിന്ന് മാറ്റി മറ്റേതെങ്കിലും ജോലിയിൽ നിയമിച്ചാലും ഇത്തരത്തിൽ പരാതി നൽകാം.
ഇത്തരം സാഹചര്യങ്ങൾ ഒരു തൊഴിലാളിയുടെ തൊഴിൽ അവകാശം ലംഘിക്കപ്പെടുന്നു എന്നതിനാലാണ് പരാതിപ്പെടാൻ മന്ത്രാലയം ആവശ്യപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa