ലോകത്ത് ഏറ്റവും കൂടുതൽ റോഡ് ശൃംഖലയാൽ ബന്ധിപ്പിക്കപ്പെട്ട രാജ്യം സൗദി അറേബ്യ
റിയാദ് : ലോകത്ത് ഏറ്റവും കൂടുതൽ റോഡ് ശൃംഖലയാൽ ബന്ധിപ്പിക്കപ്പെട്ട രാജ്യമാണ് സൗദി അറേബ്യയെന്ന് ഗതാഗത മന്ത്രി സാലിഹ് അൽ ജാസർ പറഞ്ഞു.
ഗുരുതരമായ അപകടങ്ങൾ, മരണങ്ങൾ, പരിക്കുകൾ എന്നിവയുടെ നിരക്കിൽ സമീപ വർഷങ്ങളിൽ 50 ശതമാനത്തിലധികം ഇടിവ് സംഭവിച്ചതിനു രാജ്യം സാക്ഷ്യം വഹിച്ചതായി മന്ത്രി പറഞ്ഞു.
മൂന്ന് വർഷത്തിനുള്ളിൽ റോഡ് ഗുണനിലവാരത്തിൽ 5.7 റേറ്റിംഗിൽ രാജ്യം എത്തിയിട്ടുണ്ടെന്നും ഇത് 2030 ഓടെ ആവശ്യമായതിന്റെ പകുതിയിലധികമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
റിയാദിൽ “സുരക്ഷിതമായ വിശിഷ്ട റോഡുകൾ” എന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa