Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ ഞായറാഴ്‌ച മാസപ്പിറവി കാണുമോ ?അബ്ദുല്ല അൽ മുസ്നദിന്റെ നിരീക്ഷണം കാണാം

ഈ വരുന്ന ഞായറാഴ്‌ച അഥവാ ശഅബാൻ 29 – വൈകുന്നേരം റമളാൻ മാസപ്പിറവി ദർശിക്കുന്നത് സംബന്ധിച്ച് പ്രമുഖ കാലാവസ്ഥാ വിദഗ്ധൻ പ്രൊഫസർ അബ്ദുല്ല അൽ മുസ്നദ് വിശദീകരണം നൽകി.

മാർച്ച് 10 ഞായറാഴ്ച അഥവാ ശഅബാൻ 29 നു സൂര്യാസ്‌തമയ ശേഷം മക്കയുടെ ചക്രവാളത്തിൽ ചന്ദ്രൻ 13 മിനുട്ട് കാണപ്പെടും.

ആ ദിവസത്തിൽ ആകാശത്ത് ചന്ദ്രപ്പിറവിയെ കാണുന്നത് തടയുന്ന മേഘമോ പൊടി പടലമോ ഇല്ലെങ്കിൽ മാസം കാണുമെന്നും തിങ്കളാഴ്‌ച റമളാൻ ആരംഭിക്കുമെന്നും ആണ് അബ്ദുല്ല മുസ്നദ് പറയുന്നത്.

ഈ വര്ഷം റമളാൻ 30 ലഭിക്കുമെന്നും അത് കൊണ്ട് തന്നെ ചെറിയ പെരുന്നാൾ ഏപ്രിൽ 10 ബുധനാഴ്‌ചയായിരിക്കുമെന്നും അബ്ദുല്ല മുസ്നദ് പറയുന്നു.

അതേ സമയം വിശ്വാസികളോട് ഞായറാഴ്‌ച റമളാൻ മാസപ്പിറവി നിരീക്ഷിക്കണമമെന്ന് സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്