Saturday, September 21, 2024
Saudi ArabiaTop Stories

റമളാനിൽ മസ്ജിദുൽ ഹറാമിലെ മത്വാഫ് അങ്കണവും ഗ്രൗണ്ട് ഫ്ലോറും ഉംറ തീർത്ഥാടകർക്ക് മാത്രം

മക്ക: പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ, ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അബ്ദുല്ല അൽ-ബസ്സാമി, ഹിജ്റ 1445-ലെ ഉംറ സുരക്ഷാ പദ്ധതി വെളിപ്പെടുത്തി.

മസ്ജിദുൽ ഹറാമിൻ്റെ മത്വാഫ് അങ്കണവും ഗ്രൗണ്ട് ഫ്ലോറും ഉംറ തീർഥാടകർക്കായി മാത്രം അനുവദിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഹറമും അതിൻ്റെ പരിസരങ്ങളും ആരാധനയ്ക്ക് മാത്രമുള്ളതാണ്,അത് കോണ്ട് തന്നെ എത് തരം നെഗറ്റീവ് ഇടപെടലുകളൂം നേരിടാൻ സുരക്ഷാ ടീമുകളെ നിയോഗിച്ചിട്ടുണ്ട്.

സുരക്ഷ, ക്രൗഡ് മാനേജ്‌മെൻ്റ് , ട്രാഫിക് മാനേജ്‌മെൻ്റ്, മാനുഷിക സേവനങ്ങൾ, വിവിധ സേവന ഏജൻസികളെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്ന നിരവധി കാര്യങ്ങൾ, എന്നിവ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അൽ-ബസ്സാമി ഊന്നിപ്പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്