റമദാൻ മാസത്തിൽ അല്ലാഹുവിൻ്റെ അതിഥികളെ സ്വീകരിക്കാൻ കര, കടൽ, വ്യോമ തുറമുഖങ്ങളിൽ തങ്ങൾ സജ്ജമെന്ന് ജവാസാത്ത്
മക്ക: വിശുദ്ധ റമദാൻ മാസത്തിൽ അല്ലാഹുവിൻ്റെ അതിഥികളെ സ്വീകരിക്കാൻ എല്ലാ കര, കടൽ, എയർ പോർട്ടുകളിലും പാസ്‌പോർട്ട് ഏജൻസികൾ പൂർണ സജ്ജമാണെന്ന് ജവാസാത്ത് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. സാലിഹ് അൽ മുറബ്ബ പറഞ്ഞു.
റമദാൻ മാസത്തിലെ സുരക്ഷാ പദ്ധതി അവലോകനം ചെയ്യുന്നതിനായി ഉംറ സുരക്ഷാ സേനാ നേതാക്കൾക്കായി നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹം ജവാസത്ത് പദ്ധതി അവലോകനം ചെയ്തത്.
ജവാസാത്ത് പ്ലാനിൽ തീർഥാടകരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എല്ലാ തുറമുഖങ്ങളിലൂടെയും കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമുള്ള സുരക്ഷാ അനുമതികൾ സ്വീകരിക്കുന്നതും പിന്തുടരുന്നതും ഉൾപ്പെടുന്നു.
അതേ സമയം റമദാൻ മാസത്തിൽ, പ്രാർത്ഥനയ്ക്കിടെ, പ്രത്യേകിച്ച് തറാവിഹ്, തഹജ്ജുദ് പ്രാർത്ഥനകളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അവലോകനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa