ജിന്നിനെ ഒഴിപ്പിക്കാൻ രണ്ട് പെൺകുട്ടികളുമായി ഒരു പിതാവ് ഒരു വഞ്ചകന്റെ അടുത്ത് ചെന്ന സംഭവം വെളിപ്പെടുത്തി വലീദ് അൽ ഹസ്സൻ
സൗദി പബ്ലിക് പ്രോസിക്യൂഷൻ ഇൻവെസ്റ്റിഗേറ്റർ വലീദ് അൽ ഹസ്സൻ രണ്ട് പെൺകുട്ടികളെ ജിന്ന് ബാധ ഒഴിപ്പിക്കാനായി ഒരു പിതാവ് ഒരു വഞ്ചകന്റെ അടുത്ത് കൊണ്ട് പോയ വേദനാജകമായ കഥ വെളിപ്പെടുത്തി.
രണ്ട് സഹോദരിമാർക്ക് ക്ഷീണം തോന്നുകയും , അവരിൽ ഒരാൾ തൻ്റെ പിതാവിനോട് അവൾക്കും അവളുടെ സഹോദരിക്കും ആത്മീയ ചികിത്സ് നടത്തുന്ന ഒരാളുടെ അടുത്തേക്ക് പോകാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.
തുടർന്ന് പിതാവ് തൻ്റെ രണ്ട് പെൺമക്കളോടൊപ്പം വഞ്ചകനായ ആത്മീയ ചികിത്സകാരന്റെ അടുത്തേക്ക് പോയി, അവിടെയുണ്ടായിരുന്ന മറ്റൊരാൾ ഒരു വലിയ വടി കൊണ്ടുവന്ന് രണ്ട് പെൺകുട്ടികളെയും ജിന്നിനെ പുറത്താക്കാൻ വേണ്ടി അടിച്ചു,
എന്നാൽ ആരും അവനോട് പ്രതികരിക്കാത്തതിനാൽ അവൻ ഒരു പദാർത്ഥം കൊണ്ടുവന്ന് അവരുടെ മൂക്കിൽ ഇട്ടു പറഞ്ഞു: “ദൈവത്തിൻ്റെ ശത്രു, പുറത്തുകടക്കുക.” എന്നാൽ അപ്പോഴും ആരും അവനോട് പ്രതികരിച്ചില്ല, തുടർന്ന് അവൻ കടലിനരികെ പെൺകുട്ടികളെ കൊണ്ട് വരാൻ പറഞ്ഞു.
ശേഷം പിതാവും മകനും രണ്ട് പെൺമക്കളും കടലിനടുത്തേക്ക് പോയി, ചികിത്സാകാരൻ കടലിൽ പ്രവേശിച്ച് ആദ്യത്തെ പെൺകുട്ടിയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടു, അയാൾ അവളുടെ മുടി പിന്നിൽ നിന്ന് പിടിച്ച് വെള്ളത്തിൽ മുക്കി, അവളുടെ വായിൽ കൈവെച്ചു. തുടർന്ന് കുറച്ചു നേരം അവളെ സ്വന്തന്ത്രമാക്കി. ശേഷം അവളുടെ നേരെ, ദൈവത്തിന്റെ ശത്രു പുറത്തു കടക്കു എന്ന് പറഞ്ഞു. മൂന്ന് തവണ ഇങ്ങനെ പറയുകയും മുന്നാം തവണ ഇടത് കാൽ പൊക്കാൻ പറയുകയും ചെയ്തു. പെൺകുട്ടി ഇടത് കാൽ പൊക്കിയപ്പോൾ ചികിത്സാകാരൻ ജിന്ന് പോയെന്നും മൂന്ന് സുജൂദ് ചെയ്ത് പോകാൻ പറയുകയും ചെയ്തു.
തുടർന്ന് രണ്ടാമത്തെ പെൺകുട്ടിയെയും ചികിത്സാകാരൻ വെള്ളത്തിൽ മുക്കുകയും എന്നാൽ അവൾ ശ്വാസം ലഭിക്കാതെ മരിക്കുകയും ചെയ്തുകയായിരുന്നു.
സംഭവ ശേഷം ചികിത്സകാരനെ അറസ്റ്റ് ചെയ്യുകയും കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തുവെന്നും പെൺകുട്ടിയുടെ പിതാവിനും സഹോദരനുമെതിരെയും കൊലപാതകത്തിന് കുറ്റം ചുമത്തിയിട്ടുണ്ടെന്നും വലീദ് അൽ ഹസ്സൻ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa