കൺസൾട്ടിംഗ് സേവന പ്രൊഫഷനുകളിൽ 40% സൗദിവൽക്കരണം; രണ്ടാം ഘട്ടം നിലവിൽ വന്നു
റിയാദ് : കൺസൾട്ടിംഗ് സേവന പ്രൊഫഷനുകളുടെ സൗദിവൽക്കരണത്തിൻ്റെ രണ്ടാം ഘട്ടം മാർച്ച് 25 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
രണ്ടാം ഘട്ടത്തിൽ ഫിനാൻഷ്യൽ കൺസൾട്ടിംഗ്, എഞ്ചിനീയറിംഗ്, ആർക്കിടെക്ചറൽ കൺസൾട്ടിംഗ്, ഹെൽത്ത് കൺസൾട്ടിംഗ്, സീനിയർ മാനേജ്‌മെൻ്റ് കൺസൾട്ടിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രൊഫഷനുകളിൽ 40 ശതമാനം ആണ് സൗദി വത്ക്കരണത്തിനു വിധേയമാകുക.
ഫിനാൻഷ്യൽ കൺസൾട്ടിംഗ് സ്പെഷ്യലിസ്റ്റ്, ബിസിനസ് കൺസൾട്ടിംഗ് സ്പെഷ്യലിസ്റ്റ്, സൈബർ സെക്യൂരിറ്റി കൺസൾട്ടിംഗ് സ്പെഷ്യലിസ്റ്റ്, പ്രോജക്ട് മാനേജ്മെൻറ് മാനേജർ, പ്രോജക്ട് മാനേജ്മെൻ്റ് എഞ്ചിനീയർ, പ്രോജക്ട് മാനേജ്മെൻ്റ് സ്പെഷ്യലിസ്റ്റ് തുടങ്ങിയയാണ് രണ്ടാം ഘട്ടത്തിൽ കൺസൾട്ടിംഗ് സേവനങ്ങളുടെ സൗദിവൽക്കരണത്തിന് കീഴിൽ വരുന്ന പ്രധാന തൊഴിലുകൾ എന്ന് മന്ത്രാലയം വെളിപ്പെടുത്തി.
തൊഴിൽ വിപണിയിൽ സൗദികളുടെ പങ്കാളിത്തം ഉയർത്തുന്നതിനായി ഈ തൊഴിലുകളുടെ രണ്ടാം ഘട്ട സൗദിവൽക്കരണത്തിൻ്റെ തുടർനടപടികളും നടപ്പാക്കലും പ്രവർത്തിക്കുമെന്നും അത് ധനമന്ത്രാലയം, പ്രാദേശിക ഉള്ളടക്കം, എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa