സൗദിയിൽ അഭയം തേടിയ അയൽ രാജ്യക്കാർക്ക് ആശ്വാസകരമാകുന്ന സുപ്രധാന തീരുമാനങ്ങൾ പുറപ്പെടുവിച്ച് സൗദി മന്ത്രി സഭ
അയൽ രാജ്യങ്ങളിൽ നിന്ന് കുടിയൊഴിക്കപ്പെട്ട് സൗദിയിൽ അഭയം തേടുകയും അവരുടെ പദവി ശരിയാക്കുകയും ചെയ്ത വിദേശികൾക്ക് ഏറെ ആശ്വാസകരമായ സുപ്രധാനമായ തീരുമാനങ്ങളുമായി സൗദി മന്ത്രി സഭ.
ഇത്തരത്തിൽ കുടിയൊഴിക്കപ്പെട്ടവരുടെ വിവിധ ചെലവുകൾ സൗദി സർക്കാർ വഹിക്കും എന്നാണ് മന്ത്രി സഭാ തീരുമാനത്തിൽ അറിയിച്ചിട്ടുള്ളത്.
സൗദി സർക്കാർ വഹിക്കുന്ന ചെലവുകളിൽ ഇഖാമ ഫീസ്, വർക്ക് പെർമിറ്റ് ഫീസ്, കഫാല മാറ്റ ഫീസ്, പ്രൊഫഷൻ മാറ്റ ഫീസ്, ലെവി എന്നിവയെല്ലാം ഉൾപ്പെടും.
ഇവർ പദവി ശരിയാക്കിയത് മുതൽ നാല് വര്ഷത്തേക്കായിരിക്കും ഈ ഫീസുകളെല്ലാം സൗദി സർക്കാർ വഹിക്കുക. പുറമെ, ഇവരുമായോ ഇവരുടെ കടുംബവുമായോ ബന്ധപ്പെട്ട, നേരത്തെയുള്ള, പിഴകളടക്കമുള്ള വിവിധ തരം ഫീസുകളും സൗദി സർക്കാർ വഹിക്കും എന്നും മന്ത്രി സഭാ തീരുമാനത്തിൽ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa