സൗദിയിൽ ഇന്ന് മാസം കാണുമോ ?
സൗദിയിൽ ഇന്ന് – റമളാൻ 29 തിങ്കളാഴ്ച – ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരിക്കുകയാണ്.
29 നു മാസപ്പിറവി നിരീക്ഷിക്കാനുള്ള നബി (സ്വ) യുടെ ആഹ്വാനം പിൻ പറ്റിയാണ് സൗദി സുപ്രീം കോടതി 29 നു മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം ചെയ്യാറുള്ളത്.
ഇന്ന് സൗദിയിലെ വടക്കും പടിഞ്ഞാറും കാലാവസ്ഥാ സാഹചര്യം ചന്ദ്രപ്പിറവി നിരീക്ഷിക്കാൻ അനുയോജ്യമായതായി മാറും എന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ ഔദ്യോഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനി സ്ഥിരീകരിക്കുന്നു.
അതേ സമയം ഇന്ന് മാസപ്പിറവി ദർശിക്കില്ല എന്നും അത് കൊണ്ട് തന്നെ റമളാൻ 30 പൂർത്തിയാക്കി ബുധനാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്നും ഗോള ശാസ്ത്ര നിരീക്ഷകർ പറയുന്നു.
ഇന്ന് സൂര്യാസ്തമയത്തിനു മുമ്പ് ചന്ദ്രൻ അസ്തമിക്കുമെന്നും സ്വാഭാവികമായും മാസപ്പിറവി ദർശിക്കില്ല എന്നതിനാൽ , റമളാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ ഏപ്രിൽ 10 ബുധനാഴ്ചയായിരിക്കുമെന്ന് വാന നിരീക്ഷകൻ ഡോ:അബ്ദുല്ല മിസ്നദ് പ്രസ്താവിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa