34 കോടിയും ലഭിച്ചു; റഹീമിന് വേണ്ടി ജുമുഅക്ക് ശേഷം കേരളത്തിലെ പള്ളികളിൽ നടന്ന ധനശേഖരണത്തിൽ വൻ ജന പങ്കാളിത്തം
റിയാദ് ജലിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന കോഴിക്കോട് സ്വദേശി റഹീമിന്റെ മോചനത്തിനായുള്ള ദിയാ പണം സ്വരൂപിക്കൽ ലക്ഷ്യം കണ്ടു.
ഇന്ന് ജുമുഅ നമസ്ക്കാരാനന്തരം കേരളത്തിലെ വിവിധ പള്ളികൾ കേന്ദ്രീകരിച്ച് നടന്ന ബക്കറ്റ് പിരിവുകളിലേക്ക് വലിയ തോതിൽ ആണ് ആളുകൾ സഹായം നൽകിയത്.
ഏതാനും മിനുട്ടുകൾ കൊണ്ട് തങ്ങൾക്ക് കാൽ ലക്ഷത്തിലധികം രൂപ പിരിഞ്ഞ് കിട്ടിയതായും അത് അയച്ച് കൊടുത്തതായും വേങ്ങര കണ്ണമംഗലം എടക്കാപറംബ് ടൗൺ ടീം പ്രവർത്തകർ അറേബ്യൻ മലയാളിയെ അറിയിച്ചു.
അത് പോലെ വിവിധ മഹല്ലൂകളിലെ മഹല്ല് കമ്മറ്റികളും യുുത്ത് കമ്മറ്റികളും സംഘടനകളുമെല്ലാം വലിയ തുകകൾ പിരിച്ച് നൽകിയിട്ടുണ്ട്.
പുല്ലാര സൗഹൃദ കൂട്ടായ്മ 3 ലക്ഷത്തിലധികവും പൂക്കൊളത്തൂർ യുത്ത് സെന്റർ 1 ലക്ഷത്തിലധികവും തുടങ്ങി നിരവധി സംഘടനകളും കൂട്ടായ്മകളും ഈ യാജ്ഞത്തിൽ ഭാഗാമായതായി സോഷ്യൽ മീഡിയ വഴി അറിയാൻ സാധിക്കുന്നു.
.അതേ സമയം 34 കോടിയും സമാഹരിച്ചതിനാൽ ഇനി ആരും പണമയക്കരുതെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa