ഒടുവിൽ അൽ ഹിലാൽ പരാജയത്തിന്റെ രുചിയറിഞ്ഞു
തുടർച്ചയായ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന ലോക റെക്കോർഡ് തകർത്ത ശേഷവും പരാജയമറിയാതെ മുന്നേറിയ അൽ ഹിലാൽ ക്ലബ് എ എഫ് സി ചമ്പ്യൻസ് ലീഗ് സെമി ഫൈനലിൽൻ്റെ ആദ്യ പാദ മത്സരത്തിൽ അൽ ഐനിനോട് പരാജയം നുണഞ്ഞു.
അൽ ഐനിലെ ഹസ്സ ബിൻത് സായിദ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരായ അൽ ഐൻ 4 – 2 നായിരുന്നു അൽ ഹിലാലിനെ തോൽപ്പിച്ചത്.
കളിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയിട്ടും കൂടുതൽ ഗോൾ നേടുന്നതിൽ പരാജയപ്പെട്ട ഹിലാലിനു പക്ഷേ അൽ ഐനു ലഭിച്ച 3 പെനാൽട്ടി ഗോളുകൾ വിനയായി മാറുകയായിരുന്നു.
അൽ ഐനു വേണ്ടി സുഫ്യാൻ റഹീം രണ്ട് പെനാൽട്ടിയടക്കം 3 ഗോളുകളും അലെജാൻഡ്റോ റൊമേരോ ഒരു പെനാൽട്ടി ഗോളും നേടിയപ്പൊൾ അൽ ഹിലാലിനു വേണ്ടി മാൽക്കമും സാലിം ദോസരിയും ഓരോ ഗോളുകൾ വീതവും നേടി.
തുടർച്ചയായ 34 വിജയങ്ങൾ നേടിയതിനു ശേഷമാണ് അൽ ഹിലാൽ അൽ ഐനിനോട് പരാജയപ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. ഏതായാലും ഏപ്രിൽ 23 ന് റിയാദിൽ വെച്ച് നടക്കുന്ന സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ അൽ ഐനിനെ വൻ മാർജിനിൽ പരാജയപ്പെടുത്തലാകും അൽ ഹിലാലിന്റെ ലക്‌ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa